![covid updates oman covid updates oman](https://omanmalayalam.com/wp-content/uploads/2021/10/OMAN-FACEBOOK-TAG-pk-exchange-1-1-696x365.jpg)
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,291 ആയി. ഇതിൽ 2,99,632 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 52 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് തുടർച്ചയായ ആറാം ദിവസവും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ വൈറസ് ബാധിതരായി 4111 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 548 പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിൽ 7 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 3 പേർ ഐസിയുവിലാണ്.