ഒമാനിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി

മസ്കത്ത്: ഒമാനിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി. തിരുവല്ല വള്ളംകുളംത്തെ സണ്ണി പി. സക്കറിയ( 59) ആണ് മസ്കത്തിൽ മരിച്ചത്​. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

മസ്കത്ത്​ ഗ്രീൻ ലീവ്‌സ് കമ്പനിയുടെ ഉടമയാണ്. പിതാവ്​: തുണ്ടിയിൽ പരേതനായ പി.എസ് ജോയ്ക്കുട്ടി. ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ. മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.