അൽ അമേരത്ത് ബൗഷർ മൗണ്ടൻ റോഡ് തുറക്കുന്നു

മസ്‌കറ്റ്: അൽ അമേറാത്ത് ബൗഷർ മൗണ്ടൻ റോഡ് ഇന്ന് ഡിസംബർ 27 ബുധനാഴ്ച വീണ്ടും തുറക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

കുറച്ചുകാലമായി റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ഇരു ദിശകളിലേക്കും റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.