ആഗോള കായിക ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഒമാൻ ഇവന്റ്സ് സെന്റർ

മസ്‌കത്ത്: 2024 മുതൽ 2030 വരെ സുൽത്താനേറ്റ് ഓഫ് ഒമാനിൽ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങൾ നിരീക്ഷിക്കുന്ന ഒമാൻ ഇവന്റ്‌സ് സെന്റർ (ഒഇസി) രൂപീകരിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു.

സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും ഒമാൻ സെയിൽ ഫൗണ്ടേഷനും സംയുകതമായാണ് ഒഇസി സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്.

ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂണിറ്റിന്റെയും നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് “നാസ്‌ദഹെർ”യുടെയും പിന്തുണയോടെ മന്ത്രാലയം സംഘടിപ്പിച്ച നിക്ഷേപ ലാബിന്റെ ഫലമായാണ് ഒഇസി രൂപീകരിച്ചത്.

പ്രാദേശിക, അന്തർദേശീയ കായിക ടൂർണമെന്റുകളും ഇവന്റുകളും ആതിഥേയത്വം വഹിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഇത് പരിശോധിക്കും, അതോടൊപ്പം കായികമായും സാമ്പത്തികമായും സാമൂഹികമായും സൃഷ്ടിക്കാൻ കഴിയുന്ന നേട്ടങ്ങൾ വിലയിരുത്തുകയും ചെയ്യും.