ഒമാനിലേക്ക് മയ ക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മസ്‌കത്ത്: 30 കിലോയിലധികം ക്രിസ്റ്റൽ മയക്കുമരുന്ന് ഒമാനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കള്ളക്കടത്തുകാരെ മസ്‌കത്ത് ഗവർണറേറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾക്കെതിരെയുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ 30 കിലോയിലധികം ക്രിസ്റ്റൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ ഖുറിയാത്ത് വിലായത്ത് വെച്ച് അറസ്റ്റ് ചെയ്തതായി ROP ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും ROP പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.