ജപ്പാനിലെ ഭൂകമ്പം: അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ്: തിങ്കളാഴ്ച ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ജനങ്ങളോട് ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി.

ഇന്നലെയുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ജപ്പാനിലെ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) റിപ്പോർട്ട് ചെയ്തു.

ഇരകളുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.