ഒമാനിൽ ജനുവരി 11 ന് ഔദ്യോഗിക അവധി

മസ്‌കറ്റ്: ഒമാനിൽ ജനുവരി 11 ന് സുൽത്താൻ ഹൈതം ബിൻ താരിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഒമാനിലെ ഭരണപരമായ സ്ഥാപനങ്ങൾ (പൊതുമേഖല), മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. ജനുവരി 11 സുൽത്താൻ ഹൈതം ബിൻ താരിക്ക് അധികാരം ഏറ്റെടുത്ത ദിവസമാണ്.