മസ്കത്ത്: 109 തൊഴിലന്വേഷകരെ വിവിധ ആരോഗ്യ മേഖലകളിൽ പരിശീലിപ്പിക്കുന്നതിനായി, തൊഴിൽ മന്ത്രാലയവും ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസസും (OCHS) കരാറിൽ ഒപ്പുവച്ചു. മാനവ വിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സലിം മുസല്ലം അൽ ബുസൈദിയും ഒസിഎച്ച്എസ് ഡീൻ ഡോ. ഫഹദ് മഹ്മൂദ് അൽ സെദ്ജലിയുമാണ് കരാർ ഒപ്പുവച്ചത്.
ഒരു വർഷമാണ് ഈ പ്രോഗ്രാമിന്റെ കാലാവധി. കൂടാതെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം ബിരുദധാരികളെ ജോലിയിൽ നിയമിക്കും. അതേസമയം ഈ പ്രോഗ്രാമിൽ ഒപ്പിടുന്നതിനൊപ്പം വിവിധ സ്പെഷ്യലൈസേഷനുകളിലായി 89 തൊഴിലവസരങ്ങൾ ഒസിഎച്ച്എസ് പ്രഖ്യാപിച്ചു.