സാഹസിക ചിത്രം ‘രാസ്ത’യുടെ പ്രയാണം തുടരുന്നു: ഒമാനിലെ തീയറ്ററുകളിൽ തിരക്ക്

റൂബ് അൽ ഖാലി മരുഭൂമിയിലെ സാഹസിക കഥ പറയുന്ന “രാസ്ത” സിനിമയുടെ പ്രദർശനം മികച്ച നിലയിൽ തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ ഒമാൻ – സൗദി അതിർത്തിയിൽ പരന്ന് കിടക്കുന്ന റൂബ് അൽ ഖാലിയിലെ സംഭവകഥയെ ആസ്പദമാക്കി ഫായിസ് -ശാഹുൽ എന്നിവർ തിരക്കഥ ഒരുക്കി അനീഷ് അൻവറിന്റെ സംവിധാനത്തിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. സിറ്റി സെന്റർ ഖുറം vox cinima യിൽ പ്രത്യേക കോഡ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുന്നവർക്ക് 40% ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.