ഒമാനിൽ ഡിസ്കൗണ്ടുകൾക്കും പ്രമോഷണൽ ഓഫറുകൾക്കും ദേശീയ ക്യാമ്പയിൻ

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജ്യത്ത് അധികാരത്തിലെത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കിഴിവുകൾക്കും പ്രൊമോഷണൽ ഇൻസെന്റീവുകൾക്കുമായി ഒരു കാമ്പയിൻ പ്രഖ്യാപിച്ചു.

കിഴിവുകൾക്കും പ്രമോഷനുകൾക്കുമായി രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്‌നിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സാധനങ്ങളുടെ ലിസ്റ്റുകൾ സഹിതം ഒരു അപേക്ഷ alfahdiya@tejarah.gov.om എന്ന ഈമെയിലിലേയ്ക്ക് അയക്കണമെന്ന് മന്ത്രാലയം അറിയിച്ചു.