സീ​ബ് കോ​ട്ട​യു​ടെ പു​ന​ർ​നി​ർ​മാണ പ​ദ്ധ​തി​ക്ക് തുടക്കമായി

സീ​ബ് കോ​ട്ട​യു​ടെ പു​ന​ർ​നി​ർ​മാണ പ​ദ്ധ​തി​ക്ക് പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ സീ​ബ് കാ​സി​ൽ അ​തി​ൻറെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സീ​ബ് കാ​സി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ, പ​രി​പാ​ല​ന ഡ​യ​റ​ക്ട​ർ എ​ൻ​ജിനീയ​ർ അം​ജ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മു​ഖ​ല്ല​ദി പ​റ​ഞ്ഞു.

ച​രി​ത്ര​പ​ര​മാ​യ ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ​ക്കാ​യു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ഈ ​പ​ദ്ധ​തി ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്, പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം കോ​ട്ട​യു​ടെ അ​ടി​ത്ത​റ​യി​ൽ ഉ​ത്ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.