ഒമാൻ സുൽത്താൻ യു.കെ പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി

മസ്‌കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് യു.കെ പ്രധാനമന്ത്രി ഋഷി സുനക്കുമായി ഫോൺ സംഭാഷണം നടത്തി. ഫലസ്തീൻ പ്രദേശങ്ങളിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിൻ്റെയും സിവിലിയൻമാരെ സംരക്ഷിക്കേണ്ടതിൻ്റെയും മാനുഷിക സഹായം ഉറപ്പാക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ച് ഇരുവരും ഫോണിൽ ചർച്ച ചെയ്തു.

ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അസ്തിത്വത്തെ അംഗീകരിച്ചുകൊണ്ടും, പ്രാദേശികവും ആഗോളവുമായ തലത്തിൽ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും പിന്തുടരുന്നതിനെക്കുറിച്ചും സുൽത്താൻ വ്യക്തമാക്കി.