
മസ്‌കത്ത്: ഒമാൻ-യുഎഇ വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്. മെയ് 1 മുതൽ സർവ്വീസുകൾ സർവ്വീസുകൾ പുന:രാരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കിയിട്ടുള്ളത്. മെയ് ഒന്നു മുതൽ 15 വരെ EK866 ആഴ്ചയിൽ അഞ്ച് വിമാനങ്ങളും EK862 ആഴ്ചയിൽ രണ്ട് വിമാനങ്ങളും സർവീസ് നടത്തും. തുടർന്ന് മെയ് 16 മുതൽ EK866 പ്രതിദിന സർവ്വീസുകൾ നടത്തും.
ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി സാധാരണ നിലയിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹ്രസ്വദൂര യാത്രകൾക്കുള്ള ആവശ്യം വർദ്ധിക്കുന്നതിനാലാണ് സർവ്വീസുകൾ പുന:രാരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഏപ്രിൽ 18 മുതൽ ഒമാൻ എയർ ദുബായ് സർവീസുകൾ ആരംഭിച്ചിരുന്നു.




