മസ്കത്ത്∙ മസ്കത്തിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി കൊയിലങ്കണ്ടി മുനീർ (47) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചു രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുനീറിൻറെ വലിയുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: സൈനബ. മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഷമീന, സഫീറ.