ഒമാനിൽ പാലക്കാട്​ സ്വദേശിനി നിര്യാതയായി

മസ്കത്ത്​: ഒമാനിൽ പാലക്കാട്​ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതയായി. പാലക്കാട് കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) ആണ്​ ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്​.

പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ. ഭർത്താവ്​: രതീഷ്​ പാറക്കോട്​. മക്കൾ: അഭിഷേക്​, അക്ഷജ്​. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.