മസ്‌കറ്റിൽ ഇന്ന് വൈകുന്നേരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനൊപ്പം ഇന്ന് വൈകുന്നേരം മുതൽ മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, അൽ ദഖിലിയ ഗവർണറേറ്റുകളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് സമയത്ത് കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും ആവശ്യപ്പെട്ടു.