ഒമാനിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു

മസ്‌കത്ത്: അൽ വുസ്ത, ദോഫാർ എന്നിവയൊഴികെ, ഒമാൻ സുൽത്താനേറ്റിലെ മറ്റ് ഗവർണറേറ്റുകളിൽ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളിലും ഫെബ്രുവരി 12 തിങ്കളാഴ്ച, ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.