
മസ്‌കത്ത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വ വിലായത്തിലെ ഗ്രാമങ്ങളിൽ ഈ കാർഷിക സീസണിലെ ഗോതമ്പ് വിളവെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷം ഗോതമ്പ് ഉൽപാദനത്തിൽ പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണം 50 കവിഞ്ഞതായി നിസ്‌വയിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ സഹെർ അബ്ദുല്ല അൽ ബുസൈദി പറഞ്ഞു, ഗോതമ്പ് ഉത്പാദിപ്പിക്കുന്ന ഗ്രാമങ്ങളിൽ തനുഫ് ഗ്രാമം മുൻപന്തിയിലാണ്.
ജലവിതാനത്തിന്റെ അളവ് താഴ്ന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപ്പാദനത്തിൽ കുറവുണ്ടാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉൽപ്പാദനം 50 ടൺ കവിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.




