ഒമാനിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരും: സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെൻ്റർ മുന്നറിയിപ്പ് നൽകി.

വടക്കൻ അഷർഖിയ, സൗത്ത് അഷർഖിയ, മസ്‌കറ്റ് ഗവർണറേറ്റുകളിലും സൗത്ത് അൽ ബത്തിനയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്‌ച അതിരാവിലെ ശക്തമായ കാറ്റും ആലിപ്പഴ വർഷവും ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം വടക്കൻ അൽ ബത്തിന, അദാഹിറ, അൽ ബുറാമി, മുസന്ദം ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

ഇടിമിന്നലുള്ള മഴക്കാലത്ത് മുൻകരുതലുകൾ എടുക്കണമെന്നും വാഡികൾ (ഫ്ലാഷ് ഫ്ലഡ്) കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രതാ സമയത്ത് കപ്പലിൽ കയറരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.