ഫെബ്രുവരിയിലെ ഓപ്പൺ ഹൗസ് മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നാളെ നടക്കും

മസ്‌കത്ത്: ഫെബ്രുവരി മാസത്തെ ഓപ്പൺ ഹൗസ് മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണിയ്ക്കാണ് അവസാനിക്കുന്നത്. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ബന്ധപ്പെട്ടുകൊണ്ടും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.