പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി.പാലക്കാട് തൃത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വർഷമായി സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: പ്രഭ ഇന്ദിര. മക്കളില്ല. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.