ഒമാൻ – സൗദി പ്രതിദിന ബസ് സർവീസ് ആരംഭിച്ചു

മസ്‌കത്ത്: ഒമാൻ – സൗദി ബസ് സർവീസ് ആരംഭിക്കുന്നു. മസ്‌കത്തിൽ നിന്ന് റിയാദിലേക്ക് അൽ ഖൻജരി ട്രാൻസ്‌പോർട്ട് കമ്പനിയാണ് സർവീസ് നടത്തുന്നത്. ഫെബ്രുവരി 22 മുതലാണ് പ്രതിദിന സർവീസ്. യാത്രക്കാർ പാസ്‌പോർട്ട് കോപ്പി, ഒമാൻ ഐഡി കാർഡ് (വിദേശികളുടെ റസിന്റ് കാർഡ്), സൗദി വീസ എന്നിവ ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

നിസ്‌വ – ഇബ്രി – റുബുഉൽ ഖാലി – ദമാം – റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്‌കത്തിൽ നിന്ന് പുലർച്ചെ ആറ് മണിക്കും റിയാദിലെ അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. 18 മുതൽ 20 മണിക്കൂർ വരെയാണ് യാത്രാ സമയം. അതിർത്തിയിലെ ഇമഗ്രേഷൻ നടപടികൾക്കുൾപ്പെടെയാണിത്. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാൽ (350 സൗദി റിയാൽ) ആണ് ടിക്കറ്റ് നിരക്ക്. എന്നാൽ, ബസ് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സൗദി റിയാൽ) ടിക്കറ്റ് ലഭ്യമാക്കിയതായി അൽ ഖൻജരി അറിയിച്ചു.