ഒ​മാ​നി​ൽ ​നി​ന്നുള്ള ഉംറ തീർഥാടകർക്ക് റിയാദ് ബസ് സർവിസ് അനുഗ്രഹമാവും

മ​സ്ക​ത്ത്: മ​സ്ക​ത്ത്-​റി​യാ​ദ് ബ​സ് സ​ർ​വി​സ് ഒ​മാ​നി​ൽ ​നി​ന്ന് ഉം​റ​ക്ക് പോ​കു​ന്ന​ തീർഥാടകർക്ക് അ​നു​ഗ്ര​ഹ​മാ​വും. ആ​ദ്യ യാ​ത്ര​യി​ൽ റൂ​വി​യി​ൽ​നി​ന്ന് പ​ത്ത് പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ദ​മ്മാം വ​ഴി​യാ​ണ് ബ​സ് റി​യാ​ദി​ലെ​ത്തു​ക. എ​ല്ലാ ദി​വ​സ​വും ബ​സ് സ​ർ​വി​സ് ഉ​ണ്ടാ​വും. റി​യാ​ദി​ലെ അ​സീ​സി​യ​യി​ൽ​നി​ന്ന് വൈ​കീട്ട് അ​ഞ്ചി​നാ​ണ് ബ​സ് തി​രി​ച്ച് ഒ​മാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ക. വ​ൺ​വേ​ക്ക് 35 റി​യാ​ലാ​ണ് ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തേ​ക്ക് നി​ര​ക്കി​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ നി​ന്ന് റോ​ഡ് മാ​ർ​ഗം ഉം​റ​ക്ക് പോ​ക​ു​ന്ന​വ​ർ റി​യാ​ദ് വ​ഴി​യാ​ണ് യാ​ത്ര പോ​വു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് പോ​വു​ക​യാ​ണ് സാ​ധാ​ര​ണ ചെ​യ്യു​ന്ന​ത്.

തി​രി​ച്ച് വ​രു​ന്ന​വ​ർ മ​ക്കയി​ൽ​നി​ന്ന് റി​യാ​ദ് വ​ഴി​യാ​ണ് ഒ​മാ​നി​ലെ​ത്തു​ക. നി​ല​വി​ൽ മ​ക്ക​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്ക്​ പോ​വു​ന്ന​വ​രും റി​യ​ാദ് വ​ഴി​യാ​ണ് ക​ട​ന്നുപോ​വു​ന്ന​ത്. അ​തി​നാ​ൽ ഗ്രൂ​പ്പി​ല​ല്ലാ​തെ ഉം​റ​ക്ക് പോ​വു​ന്ന​വ​ർ​ക്ക് ബ​സ് സ​ർ​വി​സ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​വും. ഒ​മാ​നി​ൽ​നി​ന്ന് സാ​മൂഹി​ക സം​ഘ​ട​ന​ക​ളും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ഉം​റ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ചി​ല സം​ഘ​ട​ന​ക​ൾ സേ​വ​നം എ​ന്ന നി​ല​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉം​റ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​വ​യി​ൽ പ​ല​തും സീ​സ​ണു​ക​ളി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. റ​മ​ദാ​ൻ, ക്രി​സ്മ​സ്, സ്കൂ​ൾ അ​വ​ധി തു​ട​ങ്ങി​യ സീ​സ​ണു​ക​ളി​ൽ മാ​ത്ര​മാ​ണ് ഉം​റ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്.