ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ ബിസിനസ് ഉടമകൾക്ക് നിർദ്ദേശം

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഔട്ട്‌ഡോർ ഏരിയകളിലെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കാനും അത്യാവശ്യമല്ലാത്ത ഡ്രൈവിംഗും ജോലിയുമായി ബന്ധപ്പെട്ട യാത്രകളും മാറ്റിവയ്ക്കാനും തൊഴിൽ മന്ത്രാലയം ബിസിനസ്സ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, അൽ ദാഹിറ, അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, നോർത്ത് ശർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് ശനിയാഴ്ച വരെ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന മഴയോടൊപ്പം ആലിപ്പഴവർഷത്തിനും സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.