റമദാൻ: ഒമാനിലെ വിവിധ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കത്ത്: വിശുദ്ധ റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 4:00 വരെയും ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 10 വരെയും ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കുന്നു.

ഞായർ മുതൽ വ്യാഴം വരെ മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിഡ് പാലം), അൽ ബത്തിന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) എന്നിവയിൽ 6:30 – 9:30 വരെയും 12:00 – 16:00 വരെയും ഗതാഗതം നിയന്ത്രിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് പ്രസ്താവനയിലൂടെ അറിയിച്ചു. അതോടൊപ്പം ശനിയാഴ്ച : 18:00 മുതൽ 22:00 വരെയും നിയന്ത്രണം ബദ്ധമായിരിക്കുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പൊതു സുരക്ഷയ്ക്കായി മുകളിൽ സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ട്രക്ക് ഡ്രൈവർമാരോടും റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.