ഒമാനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഈ മാസം 22 ന്

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഈ മാസം 22 ന് എംബസി ആസ്ഥാനത്ത് നടക്കും. ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡർ അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിന് അവസരം ലഭിക്കും.

അതേസമയം, ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 92822270 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഓപ്പൺ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.