മസ്‌കറ്റ്: ഇന്ത്യയിൽ നിന്ന് മസ്കറ്റിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ സർവീസ് ആരംഭിച്ചു. ലഖ്‌നൗവിലേയ്ക്കാണ് എയർ ഇന്ത്യ സർവീസ് ആരംഭിച്ചത്. ലഖ്‌നൗവിൽ നിന്ന് ശനിയാഴ്ച സൗദി അറേബ്യയിലെ മസ്‌കറ്റിലും ദമാമിലും എയർലൈൻ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ ഏഴു ദിവസവും എയർ ഇന്ത്യ സർവീസ് നടത്തും.
മസ്‌കറ്റിലേക്കുള്ള ആദ്യ വിമാനം 77 യാത്രക്കാരുമായി രാവിലെ 7.30 ന് പുറപ്പെട്ടപ്പോൾ 123 യാത്രക്കാർ മസ്‌കറ്റിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ലക്‌നൗവിലെത്തി. മസ്കറ്റിൽ നിന്ന് കണ്ണൂർ, കൊച്ചി, കോഴിക്കോട്, മംഗലാപുരം, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.