മുൻകാല ഒമാൻപ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ്​ കാല സമയത്തായിരുന്നു ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്​. ഭാര്യ: പ്രെസി. മക്കൾ: റെൻസി, ജീന. മരുമക്കൾ: നാൻസി, സാവിൻ. സംസ്​കാരം ഞായറാഴ്ച മൂന്ന് മണിക്ക് മണക്കാല കൊറ്റനല്ലൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു