റഷ്യയിലുണ്ടായ ഭീക രാക്രമണത്തിൽ അപലപിച്ച് ഒമാൻ

മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു.

ഇരകളുടെ കുടുംബങ്ങളോടും സർക്കാരിനോടും റഷ്യൻ ഫെഡറേഷനിലെ ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.