ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കണ്ണൂർ മണൽ, അലവിൽ പരേതനായ സദാനന്ദൻ മകൻ സന്ദീപ് മുണ്ടച്ചാലി (46) യാണ് അൽ ഖൂദിൽ മരിച്ചത്. പതിനെട്ട് വർഷമായി ഒമാനിലുള്ള സന്ദീപ് സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനർ ആയിരുന്നു. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കൾ: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.