ഒമാനിൽ ഫാ​ക്​ കു​റു​ബ പ​ദ്ധ​തി​യി​ലൂ​ടെ ​640 ത​ട​വു​കാ​രെ മോ​ചി​പ്പിച്ചു

മ​സ്ക​ത്ത്​: ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ല​ക​പ്പെ​ട്ട​വ​രെ പു​റ​ത്തി​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫാ​ക്​ കു​റു​ബ പ​ദ്ധ​തി​യി​ലൂ​ടെ ​640 ത​ട​വു​കാ​രെ മോ​ചി​പ്പിച്ചു. മാ​ർ​ച്ച് ആ​ദ്യം ആ​രം​ഭി​ച്ച ഫാ​ക് കു​റു​ബ​യു​ടെ പ​തി​നൊ​ന്നാ​മ​ത് പ​തി​പ്പി​ന് സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ആ​ളു​ക​ളി​ൽ​നി​ന്ന് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ല​ഭി​ച്ചെ​ന്ന്​ ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​ക് കു​ർ​ബ സം​രം​ഭ​ത്തി​ൻറെ സൂ​പ്പ​ർ​വൈ​സ​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സ​ദ്‌​ജാ​ലി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ ദി​വ​സം അ​ഹ​ദ്​ ഫൗ​ണ്ടേ​ഷ​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഫൗ​ണ്ടേ​ഷ​ൻറെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യം കൈ​മാ​റി​യ​ത്. ഒ​മാ​ൻ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഫാ​ക്​ കു​റു​ബ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​. ഇ​തി​ന​കം പ​ത്തി​ല​ധി​കം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​ക്ക്​ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.