മസ്കത്ത്: ഒമാനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ് അമീറാത്തിൽ മരിച്ചത്. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കുഞ്ഞുമുഹമ്മദാണ് ഫവാസ് മുഹമ്മദിന്റെ പിതാവ്. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.