ഒമാനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി

മസ്‌കത്ത്​: ഒമാനിൽ തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ്​ അമീറാത്തിൽ മരിച്ചത്​. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കുഞ്ഞുമുഹമ്മദാണ് ഫവാസ് മുഹമ്മദിന്റെ പിതാവ്​. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്‌വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.