റോ​ഡ്​ സു​ര​ക്ഷ: പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

മ​സ്ക​ത്ത്​: ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും റോ​ഡു​ക​ളി​ലെ സു​ര​ക്ഷ സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) ഹെ​വി, ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഒ​മാ​ൻ ഹൈ​വേ കോ​ഡ് സം​ബ​ന്ധി​ച്ച കൈ​പ്പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക അ​റി​വ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ആ​ർ.​ഒ.​പി​യു​ടെ ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയത്.

ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും അ​വ​യു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​കൈ​പ്പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക്കി​ലെ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ട്രാ​ഫി​ക് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ എ​ൻ​ജി​നീ​യ​ർ ഫാ​ത്തി​മ ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ റി​യാ​മി​യ പ​റ​ഞ്ഞു.

ട്രാ​ഫി​ക് സു​ര​ക്ഷ അ​വ​ബോ​ധം വ​ർ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ രീ​തി​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക്​ പു​സ്ത​കം എ​ത്തി​ക്കു​ന്ന​തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് ട്രാ​ഫി​ക് വാ​ര​ത്തി​ലെ ട്രാ​ഫി​ക് സു​ര​ക്ഷാ എ​ക്‌​സി​ബി​ഷ​നു​ക​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള ട്രാ​ഫി​ക് സേ​ഫ്റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ വ​ഴി​യും ഹാ​ൻ​ഡ്‌​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ഫാ​ത്തി​മ ചൂണ്ടിക്കാട്ടി.