രണ്ട് ദിവസത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നാട്ടിലേക്ക് മടങ്ങി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ക്ഷണ പ്രകാരമാണ് അദ്ദേഹം യു.എ.യിലെത്തിയത്.
അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താൻ്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, സാംസ്കാരിക മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, സ്പോർട്സ് ആൻഡ് യൂത്ത്, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽഖലീലി, ഷൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മവാലി, സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി എന്നിവർ ചേർന്നാണ് സുൽത്താനെ റോയൽ എയർപോർട്ടിൽ സ്വീകരിച്ചത്.