
കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ മരിച്ചു. പള്ളിമൺ മംഗലത്ത് വീട്ടിൽ ജയേഷ് (42) ആണ് നിസ്വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്. ബിൽഡിങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. 14വർഷമായി ഒമാനിൽ എത്തിയിട്ട്. പിതാവ്: ജനാർദ്ദനൻ പിള്ളൈ. മാതാവ്: വിജയലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, ആദിഷ്.
ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.