
ട്വൻറി20 ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഒമാൻ നാളെ വ്യാഴാഴ്ച ഇറങ്ങും. വെസ്റ്റിൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് എതിരാളികൾ. ഒമാൻ സമയം പുലർച്ച 4.30 നാണ് മത്സരം. ശക്തരായ എതിരാളികൾക്ക് മുന്നിൽ മികച്ച കളി കാഴ്ചവെച്ചു റെക്കോഡ് തോൽവിയിൽ നിന്ന് രക്ഷപ്പെടാനായിരിക്കും കോച്ച് മെൻഡിസും കുട്ടികളും ശ്രമിക്കുക. തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ മുൻനിര ബാറ്റർമാർ കളിമറന്നതാണ് ഒമാന് തിരിച്ചടിയായത്.