ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി ലഭിക്കും. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമമാണ് ഇക്കാര്യം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഹജ്ജ് ചെയ്യാനായി ലഭിക്കുന്ന ഈ സവിശേഷ അവധി ഒരു വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ കിട്ടുകയുള്ളൂ. തൊഴിലാളിയുടെ സേവന കാലയളവിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ലീവിന് അർഹതയുണ്ടാവുക.