രാജ്യത്തെ 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ 78 ശതമാനവും സോഷ്യൽ നെറ്റ് വർക്കിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രം അടുത്തിടെ നടത്തിയ ഏറ്റവും പുതിയ സാർവേയിലാണ് ഇക്കാര്യം പറയുന്നത്. കുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയം യു ട്യൂബാണ്. 82 ശതമാനം കുട്ടികളും യു ട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നാണ് സാർവേ പറയുന്നത്. 50 ശതമാനം കുട്ടികളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്.
കഴിഞ്ഞ 3 മാസത്തിനിടെ 96 ശതമാനം പൗരന്മാരും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്ന് ഉപയോഗിക്കുന്നുണ്ട്. അതിൽ 99 ശതമാനവും വാട്പ്പാസാപ്പാണ് ഉപയോഗിച്ചത്.
18-29 വയസ്സുവരെയുള്ള വിഭാഗങ്ങളിലെ ഇന്റർനെറ്റ് ഉപയോഗം 2015 ലെ 48 ശതമാനത്തോട്ടിൽ നിന്ന് 96 ശതമാനമായി ഉയർന്നു. പൗരന്മാർ ദിവസവും മൂന്നര മണിക്കൂർ വാട്ടസ്ആപ്പും രണ്ടര മണിക്കൂർ എക്സിലും മൂന്ന് മണിക്കൂർ ഇൻസ്റ്റാഗ്രാമിലും രണ്ടര മണിക്കൂർ യു.ട്യൂബിലും ചെലവഴിക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നുണ്ട്.