മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെയും സർഫൈത്തിലെയും സൈനിക യൂണിറ്റുകൾ സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. റോയൽ ആർമി കമാൻഡർ മേജർ ജനറൽ മത്താർ സലിം അൽ ബലൂഷിയാണ് സർഫൈത്ത് ക്യാമ്പിലെത്തിയ സുൽത്താനെ സ്വീകരിച്ചത്.
യൂണിറ്റിലെ സൈനികർക്ക് സുൽത്താൻ ഹസ്തദാനം നൽകി. സൈനിക യൂണിറ്റിന്റെ പ്രവർത്തനങ്ങളും ആയുധങ്ങളും രാജ്യത്ത് അവർ നൽകുന്ന സേവനങ്ങളും സുൽത്താൻ വിലയിരുത്തി.
ഫീൽഡ് ടൂറിന്റെ ഭാഗമായി വിവിധ സൈനിക മേഖലകൾ സന്ദർശിക്കാനാണ് സുൽത്താന്റെ തീരുമാനം.