ആദം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദാഖിലിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. പാർക്കിലേക്കുള്ള റോഡിലെ ലൈറ്റുകളുടെ പണി അന്തിമ ഘട്ടത്തിലാണ്. പ്രാർഥന മുറികളും ടോയ്ലറ്റുകളും ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള പദ്ധതിയുടെ ഭാഗമായി കളിസ്ഥലങ്ങൾക്കും മുഖ്യ പരിഗണന ലഭിക്കും. കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 2,800 ചതുരശ്ര മീറ്റർ സ്ഥലത്ത് റബർ ടൈലുകൾ സ്ഥാപിക്കും. മുനിസിപ്പൽ എൻജിനീയർമാർ ഇതിന്റെ പുരോഗതി നിരീക്ഷിക്കും.