മസ്‌കത്ത്: പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചത്. ഒക്ടോബർ 21 തിങ്കളാഴ്ച ഒമാൻ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങൾ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു.
അതേസമയം, ബി എൽ എസ് സെന്ററിലെ കോൺസുലാർ, വിസ സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.