മസ്കത്ത്: ഒമാനിൽ വാഹനാപകടം. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ ഉണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇബ്ര- മുദൈബി പാതയിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവരെ ഇവിടെ നിന്നും നിസ്വ, സൂർ, ഖൗല, യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റി ആശുപത്രികളിലേക്കും മാറ്റി.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രതയും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് ആർഒപി ആവശ്യപ്പെട്ടു.