മസ്കത്ത്: 2024 ഒക്ടോബർ മാസം ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളുടെയും ചൂടുണ്ടായ പ്രദേശങ്ങളുടെയും പേരു വിവരം പുറത്തുവിട്ടു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പേരുവിവരം പുറത്തുവിട്ടത്. 2024 ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സൗത്ത് ഷർഖിയയിലെ ഖൽഹാത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
199.4 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി എക്സിൽ അറിയിച്ചു. ഒക്ടോബറിൽ ഒമാനിൽ ഏറ്റവും ചൂട് കൂടുതൽ രേഖപ്പെടുത്തിയത് സുഹാറിലാണെന്നും കുറവ് സെയ്ഖിലാണെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 44.4 ഡിഗ്രി സെൽഷ്യസ് ആണ് സുഹാറിൽ രേഖപ്പെടുത്തിയ ശരാശരി താപനില. സെയ്ഖിൽ 13.7 °C ഉം രേഖപ്പെടുത്തി.