
മസ്കത്ത്: ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് പ്രവാസികളും മലയാളികൾ. പാലക്കാട് തൃത്താല സ്വദേശികളായ ഷംല ലുബിഷാദ്, യൂസഫ് എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8:00 മണിയോടെയാണ് സംഭവം നടന്നത്.
ബർക്കയിലെ സൂകിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി വാദിയിൽ വച്ച് വാഹനം അപകടത്തിൽ പെടുകയായിരുന്നു. തൃത്താല സ്വദേശിയായ ലുബിഷാദും ലുബിഷാദിന്റെ കുടുംബവും യൂസഫിന്റെ കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലുബിഷാദും മക്കളും ഉൾപ്പെടെ ആറു പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. യൂസഫിന്റെ മാതാവ് റംലത്തിനെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.




