
മസ്‌കത്ത്: ഏപ്രിൽ 17 വെള്ളിയാഴ്ച മുവാസലാത്ത് ബസുകളിൽ അൺലിമിറ്റഡ് സൗജന്യ യാത്ര. മസ്‌കത്തിലെയും സലാലയിലെയും നഗര ശൃംഖലകളിലെ എല്ലാ യാത്രക്കാർക്കും ഈ പ്രത്യേക ഓഫർ ലഭ്യമാണ്. ലോക പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായാണ് ഈ ഓഫർ. ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് രാജ്യവ്യാപകമായി സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.
ദേശീയ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ അനുഭവിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സ്വന്തം വാഹനം ഒഴിവാക്കി, മുവാസലാത്ത് നെറ്റ്‌വർക്ക് ഉപയോഗിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ താമസക്കാർക്കും സന്ദർശകർക്കും വഴിയൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഏപ്രിൽ 17 ന് ദിവസം മുഴുവൻ സൗജന്യ യാത്ര ലഭിക്കും. റോഡിലെ തിരക്ക് കുറയ്ക്കുക, പൊതുഗതാഗതത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയ്ക്ക് പിന്നിലുണ്ട്.
ഫ്രീ ഓപ്പൺ ടോപ്പ് ബസ് റൈഡുകളും അന്നേദിവസം ലഭ്യമാണ്.




