രണ്ട് വീടുകളിൽ കവർച്ച നടത്തി സ്വർണം മോഷ്ടിച്ചയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

വടക്കൻ അൽ ഷർഖിയ ഗവർണറേറ്റിലെ സിനാവ് വിലായത്തിൽ രണ്ട് വീടുകളിൽ കയറി സ്വർണം മോഷ്ടിച്ച വ്യക്തിയെ റോയൽ ഒമാൻ പോലീസ് പിടികൂടി.

വീടുകളുടെ വാതിലുകൾ തകർത്ത് കയറുകയും കവർച്ച നടത്തുകയും ചെയ്ത പ്രതിയെ വടക്കൻ ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയതായാണ് ROPയുടെ പ്രസ്താവനയിൽ പറയുന്നത്.

പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.