
മസ്‌കത്ത്: ഒമാനിൽ വാഹനത്തിന് തീപിടിച്ചു. അൽ ദഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിലാണ് സംഭവം. ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്‌നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.




