
മസ്കത്ത്: പ്രവാസിയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒമാനിൽ ഒരാൾ പിടിയിൽ. സീബ് വിലായത്തിലാണ് സംഭവം. ഒരു വാണിജ്യ സ്ഥാപനത്തിലാണ് കവർച്ച നടന്നത്. സ്ഥാപനത്തിലെ ഏഷ്യൻ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയും ബലപ്രയോഗം നടത്തിയുമാണ് ഇയാൾ കവർച്ച നടത്തിയത്. മൊബൈൽ ഫോണും പണവും മൊബൈൽ ഫോൺ റീചാർജ് കാർഡുകളും കവർന്നെടുത്ത ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. റോയൽ ഒമാൻ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.




