ഒമാനിൽ വീടിനുള്ളിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിൽ വീടിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്ക്. നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സിനാവിലെ വിലായത്തിലാണ് സംഭവം. സിനാവിലെ വിലായത്തിൽ ഒരു വീടിന് തീപിടിച്ചതിനെത്തുടർന്ന് നോർത്ത് ഷാർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ രണ്ടു പേർക്ക് അടിയന്തര പരിചരണം നൽകുകയും ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.